അമേരിക്കയിൽ തിങ്കളാഴ്ച കാണാതായ നൊബേൽ ജേതാവായ രസതന്ത്ര ശാസ്ത്രജ്ഞൻ ഇയി ഇച്ചി നെഗിഷി(82)യെ കാറപകടത്തിൽപ്പെട്ടനിലയിൽ കണ്ടെത്തി. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമിരെ നെഗിഷി(80) മരിച്ചു. ജാപ്പനീസ് വംശജരായ നെഗിഷി ഇന്ത്യാന സംസ്ഥാനത്തെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചുവരികയാണ്.