blog single post
Nurse Talk

നഴ്സുമാരുടെ ശമ്പള വർധന സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും

നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ ശമ്പള വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ അന്തിമവിജ്ഞാപനമിറക്കും. വിജ്ഞാപനത്തില്‍ നിയമസെക്രട്ടറി  ഒപ്പുവെച്ചു. മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് വിജ്ഞാപനം. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ നിന്നും വ്യത്യസ്തമായി അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ളതാണ് അന്തിമവിജ്ഞാപനമെന്നാണ് അറിയുന്നത്.