blog single post
Nurse Talk

നഴ്സുമാരുടെ വേതന വർധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്മെന്‍റുകൾ

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം നടപ്പാക്കാനാകില്ലെന്ന് മാനേജ്മെന്‍റുകൾ. ഭീഷണിപ്പെടുത്തി നേടിയ വേതന വർധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെപിഎച്ച്എ) അറിയിച്ചു. 
വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജ്മെന്‍റുകളുടെ തീരുമാനം. ഇത് സംബന്ധിച്ച് മാനേജ്മെന്‍റ് പ്രതിനിധികൾ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും. പുതുക്കിയ മിനിമം വേതനം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടിവരും ഇതല്ലെങ്കിൽ ചികിത്സാ നിരക്ക് വർധിപ്പിക്കുമെന്നും മാനേജ്മെന്‍റുകൾ അറിയിച്ചു