സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപന തീയതി എന്നാണെന്ന് ഇന്ന് വ്യക്തമായേക്കും. ഇക്കാര്യം ആലോചിക്കുന്നതിന് എസ്എസ്എല്‍സി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും. സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.
ഇന്ന് ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗം ഇതിന് അനുമതി നല്കിയാല് ഫല പ്രഖ്യാപനം മിക്കവാറും വ്യാഴാഴ്ചയോ, തൊട്ടടുത്ത ദിവസമോ ഉണ്ടാകും. നിരന്തരമൂല്യനിര്‍ണ്ണയം, ഗ്രേസ്മാര്‍ക്ക്, ഐടിയുടെ മാര്‍ക്ക് എന്നിവ, എഴുത്തുപരീക്ഷയുടെ മാര്‍ക്കുമായി ചേര്‍ക്കുക, അത് വീണ്ടും പരിശോധിക്കുക എന്നീ ജോലികളാണ് പൂര്‍ത്തിയായത്.