blog single post
Health

നി​പ്പാ: പ​ഴം തീ​നി വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ൾ ഇ​ന്ന് അ​യ​ക്കി​ല്ല

നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി പ​ഴം തീ​നി വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ൾ ഇ​ന്ന് ഭോ​പ്പാ​ലി​ലേ​ക്ക് അ​യ​ക്കി​ല്ല. നാ​ലു വ​വ്വാ​ലു​ക​ളെ മാ​ത്ര​മാ​ണ് ഇ​ന്ന് പി​ടി​കൂ​ടാ​നാ​യ​ത്. കൂ​ടു​ത​ൽ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും വ​വ്വാ​ലു​ക​ളെ പി​ടി​ക്കു​ന്ന​തി​നും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​കു​ന്നു. സാ​മ്പി​ൾ ശേ​ഖ​ര​ത്തി​ന് ഇ​നി​യും സ​മ​യം വേ​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. 
പേ​രാ​മ്പ്ര​യി​ലെ പ​ഴം തീ​നി വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി ഭോ​പ്പാ​ലി​ലെ അ​തി​സു​ര​ക്ഷാ ലാ​ബി​ലേ​യ്ക്ക് നേ​രി​ട്ട് എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് നീ​ക്കം. ‌എ​ത്ര​യും വേ​ഗം പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. വൈ​റ​സി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് നീ​ങ്ങൂ.