നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളുടെ കൂടുതൽ സാമ്പിളുകൾ പരിശോധിക്കില്ല. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പാണ് തീരുമാനമെടുത്തത്. പരിശോധിച്ച വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിലാണിത്. നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ സമയമെടുക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.