ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച നടിക്കെതിരെ ഒരു ബില്ല്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗായകന് . പാകിസ്താനി ഗായകനായ അലി സഫറാണ് ഗായികയും നടിയും മോഡലുമായ മീഷ ഷാഫിക്കെതിരേ നോട്ടീസയച്ചിരിക്കുന്നത്.. മീഷ ട്വിറ്ററിലൂടെ നിരുപാധികം ക്ഷമ ചോദിക്കണമെന്നും അലി സഫര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാനസിക പീഡനത്തിന് 2 കോടി, കോണ്ടാക്ട്സ് നഷ്ടമായതിന് 8 കോടി, സമൂഹത്തില്‍ വിശ്വാസ്യത നഷ്ടമായതിന് 50 കോടി, ബിസിനസ്സ് അവസരങ്ങള്‍ കൈമോശം വന്നതിന് 40 കോടി ഇങ്ങനെയാണ് നഷ്ടപരിഹാരത്തുകയുടെ വിഭജനം.