തമിഴ്നാട്ടില്‍ വെളിയകരം സര്‍ക്കാര്‍ സ്കൂളില്‍ സ്ഥലം മാറ്റം കിട്ടിയ ഭഗവാന് മാഷിന്റെ മടക്കയാത്ര തടഞ്ഞ കുട്ടികളുടെ കരച്ചില് സമൂഹത്തെ ഒന്നാകെ ദു:ഖത്തിലാക്കിയിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഭഗവാന് മാഷിനെ മാറ്റില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരികയും മാഷിന് രാജ്യമൊന്നാകെ ബിഗ് സല്യൂട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ മാഷിന് വേണ്ടിയുളള കുട്ടികളുടെ കരച്ചിലും പ്രതിഷേധവും വ്യര്‍ത്ഥമായി പോയെന്നാണ് റിപ്പോര്‍ട്ട്. മാഷിന്റെ സ്ഥലം മാറ്റ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് താത്ക്കാലികമായി മരവിപ്പിക്കുക മാത്രമായിരുന്നുവെന്നും മറ്റൊരു സ്കൂളിലേക്ക് ഉടന്‍ മാറണമെന്നും ചൂണ്ടിക്കാട്ടി ഉത്തരവിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.