blog single post
education

ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷ ഇനി പുതിയ ഏജൻസി നടത്തും

ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകള്‍ നടത്തുക ഇനി പുതിയ ഏജന്‍സി. നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും നടത്തുക. കേന്ദ്ര മാനവ വിഭവശേഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം. 

സിലബസിനും പരീക്ഷ ഫീസിനും മാറ്റമുണ്ടാകില്ല. ജെ.ഇ.ഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. ഈ രണ്ടു പരീക്ഷകളിലുമായി ഉയര്‍ന്ന മാര്‍ക്കാവും പ്രവേശനത്തിനായി പരിഗണിക്കുക. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.