blog single post
Health

328 മരുന്നുകൾ രാജ്യത്ത് നിരോധിച്ചു

328 ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകളുടെ ഉത്പാദനത്തിനും വിതരണത്തിനും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. രണ്ടോ മൂന്നോ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങള്‍ പ്രത്യേക അളവില്‍ ചേര്‍ത്തു തയാറാക്കുന്ന ഔഷധമാണു ഫിക്‌സഡ് ഡോസ് കോംബിനേഷന്‍.

ചുമയ്ക്കുള്ള അലക്‌സ് സിറപ്പ്, അല്‍കോം സിറപ്പ്, അസ്‌കോറില്‍ ഡി, കോറക്‌സ് സിറപ്പ്, ആന്റിബയോട്ടിക്കുകളായ അസിത്രാള്‍ എ ടാബ്, ബ്ലൂമോക്‌സ് ഡിഎക്‌സ്എല്‍ ക്യാപ്‌സൂള്‍, വേദനസംഹാരി ഡൈക്ലോറാന്‍ ഇന്‍ജക്ഷന്‍, പ്രമേഹത്തിനുള്ള ഗ്ലൈസിഫേജ്, ആന്റിബയോട്ടിക്കായ പള്‍മോസെഫ് എന്നിവ ഉള്‍പ്പെടെയുള്ള 328 മരുന്നുകളാണു ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ഇത്തരം മരുന്നു കൂട്ടുകള്‍ അശാസ്ത്രീയമായി ചേര്‍ത്ത് ഉല്‍പാദിപ്പിച്ചവയാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി